03

ശ്രീകാര്യം: മലേഷ്യയിൽ കപ്പലിൽ നിന്ന് വീണ് മരിച്ച ശ്രീകാര്യം അലത്തറവീട്ടിൽ ലംബോദരന്റയും ജയലതയുടെയും മകൻ ഇന്ദ്രജിത്തിന്റെ (26) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

രാവിലെ 8.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ശ്രീകാര്യം അലത്തറയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാവിലെ 10.30 ന് വീട്ടുവളപ്പിൽ സംസ്കരിക്കും.

മേയ് 13 നാണ് മലേഷ്യയിൽ കപ്പലിൽ പരിശീലനം നടത്തുന്നതിനിടെ കടലിൽ വീണ ഇന്ദ്രജിത്തിനെ കാണാതാകുന്നത്. അപകടം നടന്ന് മൂന്നാം നാൾ മൃതദേഹം കണ്ടെത്തിയെങ്കിലും നിയമനടപടികൾക്ക് ശേഷം ഇന്നാണ് നാട്ടിലെത്തിക്കാനായത്. ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷം കപ്പലിൽ പരിശീലനത്തിനായി സ്വകാര്യ ഏജൻസി വഴിയാണ് ഇന്ദ്രജിത്ത് മലേഷ്യയിൽ ത്. പത്ത് മാസത്തെ പരിശീലനം പൂർത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. അഭിജിത്ത് സഹോദരനാണ്