ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂടിനു തെക്ക് പേരൂർകാരാഴ്ന്മയിലെ സ്വകാര്യ ഹോട്ടലിനു സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി .ഇന്നലെ രാവിലെ ഏഴോടെയാണ് കൊല്ലം ശൂരനാട് വടക്ക് ആനയടി പാറവിളയിൻ ഡാനിയലിന്റെ മകൻ തങ്കച്ചനെ (67) മരിച്ച നിലയിൽ കണ്ടെത്തിയത്.കൂലിപ്പണിക്കാരനായ തങ്കച്ചൻ ജോലി ആവശ്യത്തിനായി ചാരുംമൂട്ടിൽ വന്നതായിരുന്നു.ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളയാളാണ് തങ്കച്ചനെന്നു വീട്ടുകാർ അറിയിച്ചു.നൂറനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ബിജു, വിനോദ്. മരുമക്കൾ: രാജി, ഷൈനി.