വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ എല്ലാം വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ കിലെയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കീഴായ്ക്കോണം സ്മിത ഓഡിറ്റോറിയത്തിൽ നടന്ന യോഗം കിലെ ചെയർമാൻ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. വാസുകി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എസ്.എം. റാസി, വൈ. വി. ശോഭ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാർ, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, കവി വിഭൂ പിരപ്പൻകോട്, ബൈജു ചന്ദ്രൻ ജെ. എൻ, കിരൺ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ കരിയർ ഗെസൻസ് ട്രൈനർ രതീഷ് കുമാർ, നവ മാദ്ധ്യമങ്ങൾ സാധ്യതകൾ വെല്ലുവിളികൾ എന്ന വിഷയത്തിൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ അനിൽ കുമാർ, വിദ്യാത്ഥികളും വ്യക്തിത്വ ശാക്തീകരണം എന്ന വിഷയത്തിൽ എം. പ്രഭാതും ക്ലാസ് എടുത്തു. യോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യ ത്ഥികൾക്ക് ഉപഹാരം നല്കി എം.എൽ.എ അനുമോദിച്ചു.