മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കാട്ടുമുറാക്കൽ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഷാജഹാൻ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, നിയുക്ത എം.പി അടൂർ പ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ജില്ലാപഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തരാതങ്കൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബാലാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നിയുക്ത എം.പി അടൂർ പ്രകാശിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ആദരിച്ചു.