തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്നുകൂടി (മേയ് 27) പ്രവേശനം നേടാം. ആദ്യ അലോട്ട്മെന്റ് നടന്ന 200842 സീറ്റുകളിൽ ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 119812 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 59.65 ശതമാനം. ഇതിൽ 23.22 ശതമാനം പേർ സ്ഥിര പ്രവേശനവും 17.06 ശതമാനം സീറ്റുകളിൽ താത്കാലിക പ്രവേശനവുമാണ് നടന്നത്. സ്പോർട്സ് ക്വോട്ടയിൽ 72.73 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയായി. ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടാം അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും. 30, 31, ജൂൺ 1 തീയതികളിൽ പ്രവേശനം നേടാം.