തിരുവനന്തപുരം: പുതിയതുറ കരിങ്കുളം കൃഷ്ണസരസിൽ പരേതനായ കെ.കൃഷ്ണപിള്ളയുടെ ഭാര്യയും, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും കവിയുമായ വിനോദ് വൈശാഖിയുടെ അമ്മയുമായ സരസമ്മ (82, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. മറ്റ് മക്കൾ: വിജയകുമാർ, ഗിരിജാകുമാരി. മരുമക്കൾ: എസ്.എസ്.പ്രീത, ശ്രീലത, പി.രാജേന്ദ്രകുമാർ.