തിരുവനന്തപുരം: ജൂൺ 1 മുതൽ 7 വരെ നടക്കുന്ന ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ഈറ്റ് റൈറ്റ് മേളകൾ, റാലി, ഫ്ലാഷ് മോബ്, പോസ്റ്റർ രചനാ മത്സരം, ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ നടക്കും. 'ഭക്ഷ്യ സുരക്ഷയും ആരോഗ്യവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം 29ന് പട്ടം സെന്റ്മേരീസ് ഹൈസ്‌കൂളിൽ നടക്കും. പ്ലസ്‌വൺ, പ്ലസ്ടു, ഡിഗ്രി, പി.ജി തലത്തിലുള്ള രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 28ന് വൈകിട്ട് 5ന് മുമ്പായി ജനറൽ ആശുപത്രിക്ക് സമീപമുള്ള ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണറുടെ കാര്യാലയത്തിൽ നേരിട്ടോ, acfstvpm2018@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 7593873310, 7593873353, 8943346581 എന്ന ഫോൺ നമ്പരുകളിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിജയികൾക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർത്ഥികൾ രജിസ്ട്രേഷന് എത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, സ്വതന്ത്ര മത്സരാർത്ഥികൾ ആണെങ്കിൽ ആധാർ / വോട്ടർ ഐ.ഡി എന്നിവ ഹാജരാക്കണം.