ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖയുടെ പൊതുയോഗവും പ്രതിഭാസംഗമവും ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ഉദ്ഘാടനം ചെയ്തു.സ്വാമി അവ്യാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 20 കുട്ടികളെയും ഡോ.നിഷ ഷാജി, ഡോ.ഹീരാ സുനിൽ, ഡോ.ധന്യ.എസ്.ചന്ദ്രനെയും യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഡി. വിപിൻരാജ് ആദരിച്ചു. കൂടാതെ ഭരണസമിതി തിരഞ്ഞെടുക്കൽ ശ്രീകുമാർ പെരുങ്ങുഴിയും ഗുരുസന്ദേശ പ്രഭാഷണം എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി.സീരപാണിയും 16 നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയും റിപ്പോർട്ടിംഗ് യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഴൂർ ബിജുവും നിർവഹിച്ചു. ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ജയചന്ദ്രൻ, അജി കീഴാറ്റിങ്ങൽ, അജീഷ് കടയ്ക്കാവൂർ,സജി വക്കം, സുന്ദരേശൻ, ഗോപിക ഉണ്ണികൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് ജലജ, സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതികാ പ്രകാശ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രിയദർശൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖ സെക്രട്ടറി വി. സിദ്ധാർത്ഥൻ സ്വാഗതവും എക്സിക്യുട്ടീവ് മെമ്പർ അഴൂർ ജയൻ നന്ദിയും പറഞ്ഞു.