ward-thala-ulkadanam

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ അംഗൻവാടികളിലും കിച്ചൻ ബിൻ സ്ഥാപിച്ചു. 'മാലിന്യ സംസ്കരണം ഉറവിടങ്ങളിൽ തന്നെ' എന്ന ആശയം മുൻനിറുത്തി കൊണ്ടാണ് നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ മാലിന്യസംസ്കരണ നയം. അടുക്കളമാലിന്യം സംസ്കരിക്കാൻ നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുടെ കുറവുകളും പോരായ്മകളും കൃത്യമായി മനസിലാക്കി അവയെല്ലാം മറി കടക്കും വിധമാണ് പുതിയ കിച്ചൻ ബിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച മൂന്ന് അറകളാണ് ഇതിനുള്ളത്. 63 ലീറ്റർ ആണ് സംഭരണശേഷി. ഒന്ന് നിറയുമ്പോൾ അടുത്തത് ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം. നിറയുന്ന അറ താഴേക്ക് മാറ്റി താഴെയുള്ളത് മുകളിൽ വയ്ക്കാം. 26–28 ദിവസംകൊണ്ട് മാലിന്യം വളമായി മാറും. ഈ വളം മാറ്റി പച്ചക്കറി തൈകൾക്ക് ഉപയോഗിക്കാം.