vld-3-

വെള്ളറട: ബൈക്കിന്റെ അമിത വേഗതയാണ് കിളിയൂരിലെ അപകടത്തിന് കാരണമായത്. മകൻ രാജേഷിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പിതാവ് ബാലകൃഷ്ണൻ, ബൈക്ക് കൂട്ടിയിടിച്ച ഒമ്‌നി വാനിന്റെ ഡ്രൈവർ സജീവ് എന്നിവരാണ് മരിച്ചത്. കൂലിപ്പണിചെയ്‌താണ് ബാലകൃഷ്ണൻ കുടുംബം പുലർത്തിയിരുന്നത്. ബാലകൃഷ്ണന് ഒരു മകളുമുണ്ട്. മകനോടൊപ്പം വെള്ളറടയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ രാജേഷ് ഓടിച്ച ബൈക്ക് വെള്ളറട ഭാഗത്തുന്നിന്നും കിളിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്‌നി വാനിന്റെ മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒമ്‌നി ഓടിച്ചിരുന്ന കരിക്കറത്തല പുണർതം വീട്ടിൽ സജീവ് ഇലക്ട്രീഷ്യനാണ്. സജീവ് അവിവാഹിതനാണ്. സജീവിന്റെ ഏക സഹോദരി സൗമ്യയുടെ ഭർത്താവ് സന്തോഷ് രണ്ട് വർഷം മുമ്പ് ഷോക്കേറ്റ് മരിച്ചിരുന്നു. അപകടവാർത്ത അറിഞ്ഞ് മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് മകൻ മരിച്ച വിവരം മാതാപിതാക്കൾ അറിയുന്നത്.