french-open
french open

പാരീസ് : കളിമൺ കോർട്ടിലെ ഗ്രാൻസ്ളാമായ ഫ്രഞ്ച് ഒാപ്പണിന്റെ ആദ്യ റൗണ്ടിൽത്തന്നെ വമ്പൻ അട്ടിമറിയുമായി റഷ്യൻ കൗമാര സുന്ദരി അനസ് താസ്യ പൊട്ടപ്പോവ. ഇന്നലെ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ അഞ്ചാം സീഡും നിലവിലെ വിംബിൾഡൻ ചാമ്പ്യനുമായ ഏൻജലിക് കെർബറെയാണ് 18 കാരിയായ പൊട്ടപ്പോവ അട്ടിമറിച്ചത്. 6-4, 6-2, എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾടക്കായിരുന്നു റഷ്യൻ താരത്തിന്റെ വിജയം, 31 കാരിയായ കെർബർ ഇത് ആറാം തവണയാണ് ഫ്രഞ്ച് ഒാപ്പണിന്റെ ആദ്യ റൗണ്ടിൽ തോൽക്കുന്നത്.

ഇന്നലെ നടന്ന മറ്റ് ആദ്യ റൗണ്ട് മത്സരങ്ങളിൽ റോജർ ഫെഡറർ, സ്റ്റാൻസിലാസ് സിസ്റ്റിപ്പാഡ്, മാരിൻ സിലിച്ച്, കെയ്‌നിഷികോറി, ഗാർബീൻ മുഗുരുസ തുടങ്ങിയവർ വിജയിച്ചു.

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം റൊളാങ് ഹാരോസിലേക്കെത്തിയ റോജർ ഫെഡറർ ആദ്യറൗണ്ടിൽ സൊനേഗോയെ 6-2, 6-4, 6-4 എന്ന സ്കോറിനാണ് കീഴടക്കിയത്. സിസ്റ്റിപ്പാസ് 6-2, 6-2, 7-6 ന് മാർട്ടറെയും സിലിച്ച് 6-3, 7-5, 6-1ന് ഫാബിയാനോയെയും കീഴടക്കി. 6-2, 6-3, 6-4 എന്ന സ്കോറിന് കെയ്‌നിഷികോറി ഹാ ലൈസിനെ കീഴടക്കി. മുഗുരുസ 5-7, 6-2, 6-2ന് ടൗൺ സെൻഡിനെയാണ് തോൽപ്പിച്ചത്.