nss

മൊട്ടമൂട്: മേലെ ഇടയ്ക്കോട് മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.കെ. ശ്രീകുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കരയോഗം സെക്രട്ടറി ബി. രവികുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, താലൂക്ക് വനിത യൂണിയൻ സെക്രട്ടറി ശ്രീലേഖ, യൂണിയൻ ഇൻസ്പെക്ടർ മഹേഷ്, വാർഡ് അംഗങ്ങളായ വത്സലകുമാരി, ജയചിത്ര എന്നിവർ പ്രസംഗിച്ചു. കരയോഗം ഇലക്ട്രോൾ മെമ്പർ എ. ജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എ. സുരേഷ് നന്ദിയും രേഖപ്പെടുത്തി.