local-sports-news-in-brie
local sports news in brief

തിരുവനന്തപുരം : സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല ജേതാക്കളായി ജൂനിയർ വിഭാഗത്തിൽ 825 പോയിന്റ് നേടിയ തിരുവനന്തപുരത്തിന് പിന്നിൽ 644 പോയിന്റുമായി എറണാകുളം രണ്ടാംസ്ഥാനത്തെത്തി. സബ് ജൂനിയറിൽ തിരുവനന്തപുരം 401 പോയിന്റും എറണാകുളം 354 പോയിന്റും നേടി. ആൺകുട്ടികളിൽ എറണാകുളത്തിന്റെ അർജുൻ അനീഷും പെൺകുട്ടികളിൽ തൃശൂരിന്റെ കെസിയ കാതറിൻ ജോണും വ്യക്തിഗത ചാമ്പ്യന്മരായി.

വോളിയിൽ സെലക്ഷൻ വിവാദം

തിരുവനന്തപുരം : സംസ്ഥാന യൂത്ത് വോളിബാൾ ടീമിൽ അർഹതയില്ലാത്തവർക്ക് സെലക്ഷൻ നൽകിയെന്ന് ആരോപണം. സെലക്ഷൻ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ തഴഞ്ഞ് സംസ്ഥാന വോളിബാൾ അസോസിയേഷന് വേണ്ടപ്പെട്ടവരെ ടീമിലെടുത്തുവെന്നാണ് ആരോപണം. പല പൊസിഷനുകളിലും മികച്ച കളിക്കാർ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ റിസർവ് ബെഞ്ചിലിരുന്നവർ സംസ്ഥാന ടീമിലെത്തിയെന്ന ആക്ഷേപം സോഷ്യൽ മീഡിയയിലും ശക്തമാണ്.

സെലിബ്രിറ്റി ക്രിക്കറ്റ് സെമി

ഫൈനൽ ഇന്ന്

തിരുവനന്തപുരം : സിനിമാതാരങ്ങളും സംവിധായകരും അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സെമിഫൈനലുകൾ ഇന്ന് നടക്കും. കാര്യവട്ടം സ്പോർട്സ് ഹബിൽ രാവിലെ എട്ട് മണിക്ക് പാഷാണം ഷാജി നയിക്കുന്ന ടീം ഡയറക്ടേഴ്സ് ടീമിനെ നേരിടും. 12 മണിക്ക് പ്രൊഡ്യൂസർമാരുടെ ടീം ഡാൻഡ് മാസ്റ്റേഴ്സ് ടീമിനെ നേരിടും