geetha-obit

കഴക്കൂട്ടം: റോഡുമുറിച്ച് കടക്കവെ വീട്ടമ്മ ആംബുലൻസിടിച്ച് മരിച്ചു. ചിറയിൻകീഴ് കടകം വടക്കുംഭാഗം പുളുന്തുരുത്തി വടക്കുംതിട്ടവീട്ടിൽ ഗീത(52)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ദേശീയപാതയിൽ കഴക്കൂട്ടം ജംഗ്ഷനിലാണ് അപകടം. ഇടിച്ച ആംബുലൻസിൽ തന്നെ ഗീതയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലൻസ് ആറ്റിങ്ങൽ ഭാഗത്തേക്കായിരുന്നു.അമിത വേഗത്തിലായിരുന്നു.അതിൽ രോഗി ഇല്ലായിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിൽ . ഭർത്താവ് പരേതനായ ബാഹുലേയൻ.​ മക്കൾ: ഗീതു,​ വിഷ്ണു.