ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പരുത്തിക്കുഴി കേരളാ ആർട്സിന്റെ വാർഷികാഘോഷം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ആനാട് ജയൻ, എൻ.കെ. കിഷോർ, ഉഴമലയ്ക്കൽ സുനിൽ കുമാർ, കെ. ജയകുമാർ, കെ.എസ്. സുജിലാൽ വി. ശശിധരൻ, ജിഷ്ണു, കാർത്തിക്, സൈമൺ തുടങ്ങിയവർ സംസാരിച്ചു.