kattal

കാട്ടാക്കട: സേവാഭാരതിയുടെ സേവനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് നടൻ കൊല്ലം തുളസി. കാട്ടാക്കട കാട്ടാൽ ക്ഷേത്രസന്നിധിയിൽ ആരംഭിച്ച സേവാഭാരതിയുടെ കാര്യാലയവും വിദ്യോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും എസ്.എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും ചടങ്ങിൽ ആദരിച്ചു. കാട്ടാൽ സേവാഭാരതി പ്രസിഡന്റ് പി. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പങ്കജകസ്തൂരി എം.ഡി.ഡോ.ജെ. ഹരീന്ദ്രൻ നായർ, സേവാഭാരതി പ്രാന്തീയ സഹ സേവാപ്രമുഖ് ജി.വി. ഗിരീഷ്, ആർ.എസ്.എസ് താലൂക്ക് സംഘചാലക് വി. മധു, ബി.ജെ.പി മണ്ഡലം സെക്രട്ടറി ഹരികുമാർ, കാട്ടാൽ ക്ഷേത്ര രക്ഷാധികാരി സുരേഷ്, സേവാഭാരതി ജനറൽ സെക്രട്ടറി ജി.കെ. തമ്പി എന്നിവർ സംസാരിച്ചു.