സ്കൂളിൽ പോകുന്ന കുട്ടിക്ക് ആരോഗ്യദായകമായ ഒരു സ്നാക്സ് കൊടുത്തുവിടാൻ ശ്രദ്ധിക്കണം.
പഴവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ആവിയിൽ പുഴുങ്ങിയ ചെറുപലഹാരങ്ങൾ, അവൽ വിളയിച്ചത് എന്നിവ നൽകാം.
ഉച്ചഭക്ഷണം
ഒരു ദിവസം വേണ്ട ഊർജത്തിന്റെയും പ്രോട്ടീന്റെയും മൂന്നിൽ ഒന്ന് ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചിരിക്കണം. ചോറ് നിർബന്ധമില്ല. പകരം സ്റ്റഫ്ഡ് ചപ്പാത്തിയോ സാൻവിച്ചോ ഉപയോഗിക്കാം. പലതരത്തിലുള്ള റൈസ് വിഭവങ്ങൾ തിരഞ്ഞെടുക്കാം.
ഇലക്കറികൾ ഉൾപ്പെടുത്തിയാൽ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് നികത്താം. മത്സ്യം, പനീർ, തൈര്, പയർവർഗങ്ങൾ എന്നിവ വളർച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.
ചീര, പിങ്ക് കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട്, മഞ്ഞ നിറത്തിലുള്ള പഴങ്ങൾ (മാങ്ങ, പപ്പായ, പൈനാപ്പിൾ) ഇവയിലുള്ള കരോട്ടിനും വിറ്റമിൻ എ യും കാഴ്ചശക്തി സംരക്ഷിക്കുന്നു.
നാലുമണി ആഹാരം
സ്കൂൾ വിട്ട് വീട്ടിൽ വരുന്ന കുട്ടിക്ക് കൊഴുപ്പടങ്ങിയ ആഹാരം നൽകരുത്. വീട്ടീൽ തന്നെ തയ്യാറാക്കുന്ന ആരോഗ്യകരമായ ഒരു ലഘുഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. അവൽ, ഏത്തപ്പഴം, ഇലയട, പുഴുങ്ങിയ പയർവർഗങ്ങൾ, മിൽക്ക് ഷെയിക്കുകൾ, സൂപ്പുകൾ, ഫ്രൂട്ട് ജ്യൂസുകൾ ഇതൊക്കെ ക്ഷീണമകറ്റി ഉത്സാഹവും പ്രസരിപ്പും നൽകാൻ സഹായിക്കും.
പ്രീതി. ആർ. നായർ
ചീഫ് ക്ളിനിക്കൽ ന്യൂട്രീഷനിസ്റ്റ്,
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.