വാഷിംഗ്ടൺ: ആലീസ് ലിറ്റിലിൽ എന്ന അമേരിക്കക്കാരിക്ക് തിരക്കോടു തിരക്കാണ്. കക്ഷിയെ കാണണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിഞ്ഞാലേ അനുമതി കിട്ടൂ.സോറി, ഒരുകാര്യം പറയാൻ വിട്ടുപോയി. പോക്കറ്റിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ഉണ്ടെന്ന് ഉറപ്പിച്ചിട്ടുമതി ആലീസിനെ കാണുന്നത്.
അമേരിക്കയിൽ ശരീര വില്പന രംഗത്ത് ജോലിയെടുക്കുന്ന ഏറ്റവും വിലപിടിപ്പുള്ള ആളാണ് ഇരുപത്തേഴുകാരിയായ ആലീസ്.
ജോലി ഇതാണെന്നുകരുതി വെറും മോശം സ്ത്രീയാണെന്ന് ധരിച്ചുകളയരുതേ. ആവശ്യക്കാർക്ക് വേണ്ട സേവനങ്ങൾ ചെയ്തുകൊടുക്കുകയാണ് ജോലി എന്നാണ് ആലീസ് പറയുന്നത്. ആണിനും പെണ്ണിനും ദമ്പതികൾക്കും ഒരുപോലെ സേവനം ലഭിക്കും. ആവശ്യത്തിനനുസരിച്ച് ഫീസ് ഉയരുമെന്ന് മാത്രം. തുടങ്ങുന്നത് ഒരു ലക്ഷം രൂപമുതലാണ് തുടക്കം. കാേടികളാണ് ഒരു മാസം ആലീസ് ഉണ്ടാക്കുന്നത്. യു ട്യൂബ് വീഡിയോകളിലൂടെ ആവശ്യക്കാർക്ക് സെക്സ് വിദ്യാഭ്യാസവും നൽകുന്നുണ്ട്.
കുടുംബബന്ധങ്ങളുടെ പുരാേഗതിക്ക് ആവശ്യമായ സേവനങ്ങളാണ് താൻ നൽകുന്നതെന്നാണ് ആലീസ് പറയുന്നത്. ദമ്പതിമാർക്കിടയിലെ അടുപ്പം കൂടാൻ താനുമായുള്ള ഇടപെടൽ സഹായിച്ചിട്ടുണ്ടെന്നതിന് നിരവധി ഉദാഹരണങ്ങൾ ആലീസിന് എടുത്തുകാട്ടാനുണ്ട്. സേവനം ആവശ്യപ്പെട്ടെത്തുന്നവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് ആദ്യംചെയ്യുന്നത്. എല്ലാം നന്നായി മനസിലാക്കിയശേഷം അതിനുള്ള പരിഹാരം പറഞ്ഞുകൊടുക്കുന്നു. ചെയ്തുകാണിക്കേണ്ടവ ചെയ്തുതന്നെ കാണിക്കും. ദമ്പതികളുടെ പൂർണ സമ്മതുമുണ്ടെങ്കിലേ ഇത് ചെയ്യൂ. ദമ്പതികൾക്കായി പ്രത്യേക പാക്കേജുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം തേടി എത്തുന്നതിൽ കൂടുതലും യുവതീ യുവാക്കളാണ്.
മറ്റുപല ജോലികൾ ചെയ്തെങ്കിലും ഇപ്പോൾ ചെയ്യുന്ന ജോലിയാണ് ഏറെ ഇഷ്ടപ്പെടുന്നതെന്നാണ് ആലീസ് പറയുന്നത്. മനുഷ്യരുമായി ഇടപെടാൻ ഏറെ താത്പര്യമുള്ളതിനാലാണ് ഇൗ ജോലി തുടരുന്നത്. ഒാരോദിവസവും എത്തുന്നത് പുതിയ പുതിയ ആൾക്കാരും പുതിയ പ്രശ്നങ്ങളുമാണ്. അതിനാൽ ഒരുദിവസവും ബോറഡിക്കില്ല-ആലീസ് പറയുന്നു. ജാേലിക്കാര്യത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാെക്കെ ചില്ലറ എതിർപ്പുകളൊക്കെയുണ്ട് . പക്ഷേ, അതൊന്നും ആലീസ് കാര്യമാക്കുന്നില്ല.