ലണ്ടൻ: ചെക് ടെന്നീസ് താരം തോമസ് ബെർഡിച്ചിന് ഒരുകാലത്ത് ആരാധകരെക്കൊണ്ട് നിന്നുതിരിയാൻ വയ്യാത്ത അവസ്ഥയായിരുന്നു. അതൊക്കെ അന്ത കാലം. ലോക റാങ്കിംഗിൽ നാലാംസ്ഥാനത്തുനിന്ന് നൂറാംസ്ഥാനത്തേക്ക് എത്തിയതോടെയാണ് ഇൗ അവസ്ഥ വന്നത്. ബെർഡിച്ച് താഴെപ്പോയാലെന്താ ഭാര്യ എസ്റ്റർ സത്തരോവ കത്തിക്കയറുകയാണ്. അറിയപ്പെടുന്ന മോഡലാണ് എസ്റ്റർ. ഇൗ ഇരുപത്തേഴുകാരിയുമായി കൂട്ടുകൂടാൻ പലരും മത്സരിക്കുകയാണ്. പക്ഷേ, ആളിന്റെ സ്വഭാവം നോക്കിയേ കൂട്ടുകാരനാക്കൂ. അതുകാരണം പലരും നിരാശരാണ്.
ചെക് റിപ്പബ്ളിക്കുകാരിയാണ് എസ്റ്റർ. പക്ഷേ, സ്വന്തംരാജ്യത്ത് അവസരങ്ങൾ കുറവാണെന്ന് വ്യക്തമായതോടെ നേരെ ഇറ്റലിയിലേക്ക് വണ്ടികയറി. അവിടത്തെ പ്രമുഖരായ മൂന്ന് ഏജൻസികളുമായി അവർ കാരാറിലേർപ്പെട്ടിരിക്കുകയാണ്. കമരാക്കാലത്തതന്നെ എസ്റ്റർ മോഡലിംഗ് രംഗത്തേക്ക് കടന്നു. സ്വന്തം നാട്ടിലെ മോശമല്ലാത്ത സർക്കുലേഷനുള്ള രണ്ട് മാഗസിനുകളുടെ മുഖച്ചിത്രമാകാൻ അവസരം കിട്ടിയതോടെ മോഡലിംഗ് രംഗത്തേക്കുള്ള വാതിൽ തുറന്നുകിട്ടിയത്. അതോടെ ശുക്രനുദിച്ചു. മോഡലിംഗ് ചിത്രങ്ങളാണ് എസ്റ്ററിന്റെ ഇൻസ്റ്റാഗ്രാം മുഴുവൻ. ഭർത്താവ് തോമസിനോടൊപ്പമുള്ളത് വളരെക്കുറച്ച്. പക്ഷേ, ഇതിൽ തോമസിന് തീരെ വിഷമമില്ല.
2011മുതലാണ് തോമസുമായി അടുപ്പം തുടങ്ങിയത്. ചെക് ടെന്നീസ് താരം ലൂസീ സഫാരോവയുമായുള്ള ബന്ധം മതിയാക്കിയശേഷമാണ് തോമസ് എസ്റ്ററുമായി അടുത്തത്. 2014ൽ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്തവർഷം മൊണോക്കാേയിൽ വച്ച് വിവാഹവും നടന്നു.
മുപ്പത്തിമൂന്നുകാരനായ തോമസ് ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്നുണ്ട്. ആരാധകർ ഒത്തിരിയുണ്ടെങ്കിലും വൻ കിരീടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ല. 2010ൽ വിംബിൾഡൻ ഫൈനലിൽ എത്തിയതാണ് എടുത്തുപറയത്ത നേട്ടം.