പ്രാതൽ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് അത്താഴവും. കൊഴുപ്പ് കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായിരിക്കണം രാത്രി ഭക്ഷണം. മധുരം, പുളി, എരിവ് എന്നിവ അമിതമായ ഭക്ഷണം അത്താഴത്തിന് ഒഴിവാക്കാം. ആഹാരം കഴിച്ച് കഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞേ ഉറങ്ങാൻ കിടക്കാവൂ.
വെള്ളം
ഒരു ബോട്ടിൽ വെള്ളം സ്കൂൾ ബാഗിൽ വയ്ക്കാൻ മറക്കരുത്. തിളപ്പിച്ച് ആറിയ വെള്ളം, ജീരകവെള്ളം, മോരിൻവെള്ളം, നാരങ്ങാവെള്ളം, ഫ്രഷ് ജ്യൂസ് എന്നിവ നൽകാം.
പായ്ക്കറ്റിൽ കിട്ടുന്ന ജ്യൂസുകൾ, കോള പാനീയങ്ങൾ എന്നിവ ഒഴിവാക്കാം. എല്ലിനും പല്ലിനും ഉറപ്പു ലഭിക്കാൻ കാൽസ്യം അത്യന്താപേക്ഷിതമാണ്. പാൽ, പാലുത്പന്നങ്ങൾ (തൈര്, മോര്) മുളപ്പിച്ച പയർവർഗങ്ങൾ, ഇലക്കറികൾ, ചെറിയ മുള്ളോടുകൂടിയ മത്സ്യങ്ങൾ, റാഗി, അവൽ എന്നിവ നല്ലത്. മൈദ ചേർത്ത ഭക്ഷണങ്ങൾ, റിഫൈൻഡ് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ ആരോഗ്യത്തെ നശിപ്പിക്കും. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം നന്നല്ല.
ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുൻപിൽ ചടഞ്ഞിരിക്കാൻ അനുവദിക്കാതെ ഓടിക്കളിപ്പിക്കുക. ഭക്ഷണ കാര്യത്തിലെന്ന പോലെ വ്യായാമത്തിന്റെ കാര്യത്തിലും കുട്ടികൾക്ക് മുതിർന്നവർ തന്നെയാണ് മാതൃക.
ഉറക്കം
കുറഞ്ഞത് 6-8 മണിക്കൂറെങ്കിലും ഉറക്കം ലഭിച്ചാൽ മാത്രമേ കുട്ടി ഉന്മേഷവാനായി ഇരിക്കുകയുള്ളൂ.
പ്രീതി. ആർ. നായർ
ചീഫ് ക്ളിനിക്കൽ ന്യൂട്രീഷനിസ്റ്റ്,
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.