കുഴിത്തുറ:റെയിൽവേ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു.
നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടെക്നിഷ്യൻ ശുചീന്ദ്രം സ്വദേശി സെന്തിൽകുമാറാണ് (32) കുഴഞ്ഞ് വീണ് മരിച്ചത്. സെന്തിൽകുമാർ താമസിച്ചിരുന്ന കോട്ടാറിലുള്ള റെയിൽവേ കോട്ടേഴ്‌സിനു മുന്നിൽ ഞാറാഴ്ച രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചതായി ഡോക്ടർ അറിയിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കോട്ടർ പൊലീസ് അന്വേഷണം ആരംഭിച്ചു.