erat

വിതുര: വിതുര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ഫ്രാറ്റ്) വിതുര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. ഫ്രാറ്റിന്റെ കീഴിലുള്ള അമ്പതോളം റസിഡന്റ്സ് അസോസിയേഷനുകളിലെ ഭാരവാഹികളും, അംഗങ്ങളും സമരപരിപാടിയിൽ പങ്കെടുത്തു. ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. പുഞ്ചക്കരി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, വൈസ് പ്രസിഡന്റ് കെ. രഘു, സെക്രട്ടറി തെന്നൂർഷിഹാബ്, കെ. സുലോചനൻനായർ, പി. ബാലകൃഷ്ണൻനായർ, എ.ഇ. ഇൗപ്പൻ, കല്ലാർ ശ്രീകണ്ഠൻനായർ, എം. ഷിഹാബ്ദ്ദീൻ, പി. ശശിധരൻനായർ, മേമല വിജയൻ, മണലയം ലോറൻസ്, മലയടി രഞ്ജിത്, എന്നിവർ നേതൃത്വം നൽകി.