വിഴിഞ്ഞം: ഐസിസ് ഭീകരർ ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തെക്കൻ കേരള തീരത്ത് ജാഗ്രത ശക്തമാക്കി.വിഴിഞ്ഞത്തെയും കൊച്ചിയിലേയും കോസ്റ്റ് ഗാർഡ് സംയുക്തമായാണ് കടലിൽ നിരീക്ഷണം നടത്തുന്നത്.മുംബയിൽ നിന്നുള്ള സേനാ കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണ് കടൽനിരീക്ഷണം നടത്തുന്നത്. വിഴിഞ്ഞത്തെ സേനയുടെ ചെറു കപ്പൽ സദാ നിരീക്ഷണത്തിലാണ്. കൊച്ചിയിൽ നിന്നുള്ള ഡോണിയർ വിമാനങ്ങളും ചെറു നിരീക്ഷണ കപ്പലുകളും തെക്കൻ തീരത്ത് നിരീക്ഷിക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തിൽ കാണുന്ന ബോട്ടുകൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷാ സംബന്ധിച്ച
വിലയിരുത്തലിനായി സംസ്ഥാ ആഭ്യന്തര, ചീഫ് സെക്രട്ടറിമാർ സേനാധികൃതരുമായി
ചർച്ച നടത്തി സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി.
.അടുത്ത മാസം ട്രോളിംഗ് നിരോധനം വരുന്നതോടുകൂടി ദൂരെ സ്ഥലങ്ങളിൽ നിന്നും മത്സ്യതൊഴിലാളികളും വള്ളങ്ങളും വിഴിഞ്ഞത്തേയ്ക്ക് എത്തിച്ചേരും അതിനാൽ മത്സ്യബന്ധന സീസണിൽ വിഴിഞ്ഞത്തെത്തുന്ന ബോട്ടുകളും ആളുകളെയും പ്രത്യേകം നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഫോട്ടോ: വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖം.