തിരുവനന്തപുരം: എൽ.പി,​ യു.പി,​ ഹൈസ്കൂൾ,​ സ്‌പെഷ്യൽ വിഭാഗം (ഭാഷ യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷ (കെ ടെറ്റ്)നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും നടക്കും. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി ജൂൺ ആറു വരെ സമർപ്പിക്കാം.

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in, www.keralapareekshabhavan.in ൽ.

അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൗൺലോഡ് ചെയ്യാം.കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.