kelvikyamp

മുടപുരം: സാമൂഹ്യക്ഷേമ രംഗത്തും, ആരോഗ്യപരിപാലന രംഗത്തും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രാഭകർ പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും, വിശ്വശ്രീ ധന്വന്തര കൃഷ്ണമൂർത്തി ചാരിറ്റബിൽ ട്രസ്റ്റിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ കേൾവി പരിശോധ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് രമാഭായി അമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ചന്ദൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി വിഷ്ണുമോഹൻ ദേവ്, വിശ്വശ്രീ ധന്വന്തരി കൃഷ്ണമൂർത്തി ട്രസ്റ്റ് ചെയർമാൻ മിഥുൻ എം.എസ്, പ്രസിഡന്റ് അനിൽകുമാർ , സെക്രട്ടറി എസ് . സന്തോഷ് എന്നിവർ പങ്കെടുത്തു

ഡി.കെ.ഹെൽത്ത് സർവീസിന്റെ ഓഡിയോളജിസ്റ്റുകളായ സിത്താര ശംസുദ്ദീൻ, ലക്ഷ്മി എന്നിവരുടെ നേതൃത്തിലാണ് കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്