unnimukundan

തിരുവനന്തപുരം: തിരഞ്ഞെടുപ്പു വിജയത്തിൽ നരേന്ദ്രമോദിയെ അനുമോദിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന നടൻ ഉണ്ണി മുകുന്ദനെ ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.പി അദ്ദേഹത്തിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.

ഉണ്ണി മുകുന്ദനും സംവിധായകൻ മേജർ രവിക്കുമെതിരെയുണ്ടായ സൈബർ ആക്രമണം സമൂഹ മാദ്ധ്യമങ്ങളിൽ വളർന്നുവരുന്ന അസഹിഷ്ണുതയിൽ നിന്ന് ഉണ്ടാകുന്നതാണെന്ന് വി. മുരളീധരൻ പറഞ്ഞു. ജനാധിപത്യത്തിൽ പ്രതികരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ടെന്നിരിക്കെ. അതിന്റെ പേരിൽ അധിക്ഷേപം നടത്തുന്നത് അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണ്. പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരന്മാരുടെയും വായടപ്പിക്കാനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം തുടർന്നു.