നെടുമങ്ങാട്:ആനാട് ഗ്രാമപഞ്ചായത്ത് കേരള സർവകലാശാല വാണിജ്യ വിഭാഗത്തിന്റെ സഹകരണത്തോടെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി ആനാട് ഗവ.എൽ.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.പട്ടിക വിഭാഗങ്ങളുടെ സംരംഭകത്വ കഴിവുകളെ പരിപോഷിപ്പിക്കുക,പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അറിവ് നൽകുക,ആദായകരമായ സംരംഭങ്ങൾ തുടങ്ങുന്നതിനായി മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.അക്ബർഷാൻ,ഷീബാബീവി , പ്രഭ , സിന്ധു , മൂഴി സുനിൽ, പുത്തൻപാലം ഷഹീദ് എന്നിവർ പ്രസംഗിച്ചു. അഖിൽ രാജ് , രേവതി (പ്രോജക്ട് അസ്സിസ്റ്റൻറ് ) നിധി , അഖിൽ,ഷബീർ എന്നിവർ ക്ലാസ് നയിച്ചു.