1

വിഴിഞ്ഞം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് കടയ്ക്കുളം തുണ്ടു തട്ടുവിളവീട്ടിൽ ശ്രീകുമാർ - ജ്യോതി ദമ്പതികളുടെ മകൻ മഹേഷ് (23) ആണ് മരിച്ചത്.ഞായറാഴ്ച മുക്കോല നെല്ലിക്കുന്നിന് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മഹേഷിനെയും ബൈക്ക് യാത്രികൻ മുക്കോല സ്വദേശി കുമാറിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഹേഷ് എന്നാൽ ഇന്നലെ പുലർച്ചെയോടെ മരിച്ചു. പ്രതീഷ്, ഐശ്വര്യ എന്നിവർ സഹോദരങ്ങളാണ്.