camp

പാറശാല: കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ സമഗ്ര ഉന്നമനത്തെ ലക്ഷ്യമാക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് കുട്ടികൾക്കായി പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ദ്വിദിന സർഗ ക്യാമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയായി. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മടത്തറ സുഗതൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ ജി.എൽ. അരുൺ ഗോപി തുടങ്ങിയവർ പങ്കെടുത്തു.