കഴക്കൂട്ടം : കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം തെറ്റിയാർ തോടിനോട് ചേർന്ന് സമീപവാസിയെ മരിച്ച നിലയിൽ കണ്ടെത്തി . കഴക്കൂട്ടം കിഴക്കുംഭാഗം ലക്ഷ്മി വിലാസത്തിൽ മണിയൻ ആശാരിയെയാണ് (64 ) ഇന്നലെ പുലർച്ചയോടെ സമീപ വാസികൾ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസെത്തി നടപടി സ്വീകരിച്ചു.
മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ദയാവതി .മക്കൾ: രാജേഷ് ,രേഷ്മ . മരുമക്കൾ: കൃപ ,വിനീത്കുമാർ .