fireforce

തിരുവനന്തപുരം: ആൽമരത്തിന്റെ ചില്ലകൾ ഒടിഞ്ഞുവീണ് കാറുകൾ തകർന്നു. കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ ആസാദ് ഗേറ്റിനു സമീപം സബ്ട്രഷറിയുടെ മുന്നിൽ പാർക്ക് കാറുകളുടെ മുകളിലാണ് മരച്ചില്ലകൾ ഒടിഞ്ഞുവീണത്. ഇന്നലെ ഉച്ചയ്‌ക്ക് 2.30നായിരുന്നു സംഭവം. ചെങ്കൽച്ചൂളയിൽ ഫയർയൂണിറ്റിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഡി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അരമണിക്കൂർ പരിശ്രമിച്ചാണ് മരച്ചില്ലകൾ മുറിച്ചുനീക്കിയത്. അപകടത്തിൽ കാറുകളുടെ പിൻഭാഗങ്ങൾ പൂർണമായി തകർന്നു.