കഴക്കൂട്ടം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പെരുമാതുറ തീരത്ത് അടിച്ചുകയറിയ മത്സ്യബന്ധന ബോട്ട് മണലിൽ തറഞ്ഞതിനാൽ തിരികെ ഇറക്കാനായില്ല. കഴിഞ്ഞ ദിവസം വെളുപ്പിനാണ് പെരുമാതുറ തീരത്ത് കൂറ്റൻ മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. കൊച്ചി സ്വദേശി ബോസും മൂന്ന് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ആഴ്ചകൾക്ക് മുമ്പ് കൊച്ചിയിൽ നിന്ന് മുതലപ്പൊഴി കേന്ദ്രമാക്കി മത്സ്യബന്ധനത്തിനെത്തിയ സെന്റ് ജോസഫ് എന്ന ബോട്ടാണിത്. മത്സ്യലഭ്യതയുടെ കുറവുകാരണം കുറച്ചു ദിവസമായി ബോട്ട് മുതലപ്പൊഴി ഹാർബറിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നീണ്ടകരയിലേക്ക് യാത്ര തിരിക്കുമ്പോൾ ശക്തമായ കാറ്റിലും തിരയിലും ബോട്ട് നിയന്ത്റണംതെറ്റി പെരുമാതുറ തീരത്തെത്തുകയായിരുന്നു