etoilet

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപുഴ ജംഗ്ഷനിൽ ഇ -ടോയ്‌ലെറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എം. ഷാനവാസ്‌, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി. അജികുമാർ, കെ. ഗോപിനാഥൻ, സിന്ധു സി.പി, എസ്.ആർ. കവിത, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, എസ്. ശ്യാം എന്നിവർ പങ്കെടുത്തു.