പാലോട്: നന്ദിയോട് പ്ലാവറ കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളുടെ അനുമോദനസന്ധ്യ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് വി. അജിയുടെ അദ്ധ്യക്ഷതയിൽ ഡി.ജി.പിയുടെ സ്‌പെഷ്യൽ ടീമിലെ ഡിവൈ.എസ്.പിയും സിനി ആർട്ടിസ്റ്റുമായ രാജ്‌കുമാർ വിശിഷ്ടാതിഥിയായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി .ചന്ദ്രൻ,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, പഞ്ചായത്തംഗങ്ങളായ പി. രാജീവൻ, ഷീജ പ്രസാദ്, ജി. ബിന്ദു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പേരയം ശശി, ഗ്രന്ഥശാല നേതൃസമിതി കൺവീനർ ചൂടൽ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.ബി.ബി.എസ്, ബിഎഡ്, ബി.എ.എം.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. ഗ്രന്ഥശാല സെക്രട്ടറി ടി. രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയൻ ആർ.എസ്. ബീന നന്ദിയും പറഞ്ഞു.