കല്ലമ്പലം : മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും അനുമോദന യോഗവും നടന്നു. അനുമോദനയോഗം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.എസ്. ബിജു അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായവരെയും വിവിധ സ്കോളർഷിപ്പ് വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ജെ.ആർ.എഫ് നേടിയ അനഘ എസ്.എസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി. അജയൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വായനശാല സെക്രട്ടറി എ സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, എം.എ. അബ്ദുൾ വാഹീദ് എ. മജീദ്, എം.എ. റഹിം, കെ. ഗോപിനാഥൻ, ബേബിസുധ, എം. ഹസീന, അബുത്താലിബ്, എസ്. പുഷ്പലത, പള്ളിക്കൽ നസീർ, മിനികുമാരി, ജി. ബാബു തുടങ്ങിയവർ സംസാരിച്ചു.