തിരുവനന്തപുരം: സമീപവാസിയായ സ്ത്രീയുടെ വീട്ടിൽ ആയുധവുമായെത്തി സ്ത്രീയെയും രണ്ടു പെൺകുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതി പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ഗോപിനാഥൻ നായരെ തള്ളിയിട്ട ശേഷം ഇറങ്ങി ഓടി. പൊലീസ് പിന്നാലെ എത്തി പിടികൂടി. അപ്പോൾ അവിടെയെത്തിയ പ്രതിയുടെ ഭാര്യയും അമ്മയും രക്ഷപ്പെടുത്താൻ ശ്രമിച്ചു. പിടിയിലായ പ്രതി റിമാൻഡിലാണെന്നും പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ നേരത്തേ പ്രതിയായിരുന്നുവെന്നും തിരുവല്ലം പൊലീസ് പറഞ്ഞു.
''പൊതുനിരത്തിൽ ആളുകളുടെ മുന്നിൽ വച്ച് പ്രതിയെ മർദ്ദിച്ചതിന്റെ പേരിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. ലഹരിയിലായിരുന്ന പ്രതി ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി. അങ്ങനെയാണ് പൊലീസുകാർ പിറകെ ഓടി കീഴ്പ്പെടുത്തിയത്. പ്രതി നേരത്തേ പോക്സോ കേസിൽ പ്രതിയാണ്. ഇപ്പോൾ പ്രതിക്കെതിരെ പീഡനാരോപണവുമായി ഒരു സ്ത്രീയുടെ പരാതിയുണ്ട്.
-സഞ്ജയ് കുമാർ ഗുരുദിൻ, സിറ്റി പൊലീസ് കമ്മിഷണർ