driving-with-phone

തിരുവനന്തപുരം: ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാക്കാൻ പൊലീസ് ആക്‌ട് ഭേദഗതി ചെയ്യുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത്തരം കേസുകളിൽ പൊലീസിന് കോടതികളുടെ വിമർശനമേൽക്കുന്നത് സംബന്ധിച്ച് ഇ.എസ്. ബിജിമോളാണ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകളിൽ നിന്ന് പിന്മാറില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം ശക്തമാക്കും. അനാവശ്യ റൂട്ടുകൾ പിൻവലിച്ച് അനിവാര്യമായിടത്ത് കൂടുതൽ സർവീസുകൾ നടത്തും. നിരന്തരം അപകടങ്ങളുണ്ടാകുന്ന ബ്ലാക്ക് സ്‌പോട്ടുകളിൽ പ്രത്യേക ജാഗ്രത പുലർത്തും.