നെയ്യാറ്റിൻകര : സ്വദേശാഭിമാനി കൾച്ചറൽ സെന്ററും സൈബോടെക് കംപ്യൂട്ടേഴ്സും സംയക്തമായി സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പും കുട്ടികളുടെ ചലച്ചിത്രമേളയും സ്വദേശാഭിമാനി ടൗൺ ഹാളിൽ സീയാറ്റ് ഡയറക്ടർ ബി.അബുരാജ് ഉദ്ഘാടനം ചെയ്തു.ലോകത്തെ അഭിസംബോധന ചെയ്യുവാൻ ശേഷിയുള്ള മികച്ച പ്രതിഭകളെ വാർത്തെടുക്കുവാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു, ചമ്പയിൽ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു മുഖ്യ പ്രഭാഷണം നടത്തി. കെ. വിനോദ് സെൻ, അഡ്വ.മഞ്ചവിളാകം ജയകുമാർ, ഹരികുമാർ, ആർ. എസ് സുരേഷ് കുമാർ,പവിത്ര കുമാർ, അതിയന്നൂർ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.ഗിരീഷ് പരുത്തി മഠം, അജിത് സി.എൽ, ഡോ. ബെറ്റിമോൾ മാത്യു തുടങ്ങിയവർ ക്ലാസെടുത്തു. വിദേശ ചിത്രങ്ങളും മലയാള ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചു.