v

കടയ്ക്കാവൂർ: കടയ്ക്കാവൂർ സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടത്തിന് മുകളിൽ വളരുന്ന ആൽമരം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആൽമരം വളർന്ന് പന്തലിച്ചുവരുന്നത്. ഈ നിലയിലാണ് സർക്കാർ ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. ഒന്നാമത്തെ നിലയിൽ അനവധി വ്യാപാര സ്ഥാപനങ്ങളാണ്. ഇൗ കെട്ടിടത്തോട് ചേർന്ന് അനവധി വിരിക്കടകളാണ്. എപ്പോഴും നൂറ് കണക്കിന് ആൾക്കാരാണ് സാധനങ്ങൾ വാങ്ങുന്നതിനായി ഇൗ മരച്ചുവട്ടിലുണ്ടാവുക. മരം വലുതായാൽ മറിഞ്ഞു വീഴുമെന്ന കാര്യത്തിൽ സംശയമില്ല.അതിനാൽ അപകടം കാലേകൂട്ടി മനസിലാക്കി ദുരന്തം ഒഴിവാക്കാൻ പഞ്ചായത്ത് ശ്രദ്ധിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം .