aadu

മുടപുരം: വീട്ടു പറമ്പിൽ കെട്ടിയിരുന്ന മൂന്ന് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം ഗീത ഭവനിൽ ഷാജൻ മേസിരിയുടെ ആടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ കൊന്നൊടുക്കിയത്. ജെമിന പ്യാരി ഇനത്തിൽ പെട്ട ഒരു ആടിനെയും അതിന്റെ രണ്ട് കുട്ടികളെയും കഴിഞ്ഞ ഫെബ്രുവരിയിൽ പതിനാലായിരം രൂപ നൽകിയാണ് ഷാജൻ മേസിരി വാങ്ങിയത്. ആ ആടുകളെയാണ് കൊന്നത്. പാല് കറന്നുകൊണ്ടിരുന്ന തള്ള ആട് ഇപ്പോൾ
ഗർഭിണിയാണ്. ഇന്നലെ വെളുപ്പിന് 5 ന് ഷാജൻ മേസിരി ഉണർന്നപ്പോൾ ആടിന്റെ വിളി കേൾക്കാത്തതിനാൽ ചെന്നു നോക്കുമ്പോഴാണ് ആടുകൾ ചത്തുകിടക്കുന്നത് കണ്ടത്.

സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ എട്ടിലധികം നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. നായ്ക്കളുടെ ശല്യം രൂക്ഷമായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതിനാൽ തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ അധികൃതർ അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.