ddd

നെയ്യാറ്റിൻകര: മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യകൃതിക്ക് പൂഴിക്കുന്ന് രവീന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം നൽകുന്ന ദ്യുതിഅക്ഷര പുരസ്‌കാരം ഡോ. ജോയി ബാലന്‍ വ്ലാത്താങ്കരയ്ക്ക്
സാഹിത്യകാരൻ ഡോ. എസ്.വി വേണുഗോപൻനായർ സമ്മാനിച്ചു. പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാലയിൽ ചേർന്ന പൂഴിക്കുന്ന് രവീന്ദ്രന്‍ അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ .പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ചരിത്രഗവേഷകൻ സി.വി. സുരേഷ് അദ്ധ്യക്ഷനായിരുന്നു.
യോഗത്തിൽ അഡ്വ. ജെ. വേണുഗോപാലൻനായർ, പി.കെ. രാജ്‌മോഹൻ, സതീഷ്കിടാരക്കുഴി, സി. പ്രേംകുമാർ, എസ്. രാജഗോപാൽ ആർ.വി. അജയഘോഷ്, എന്നിവർ പങ്കെടുത്തു. ചിന്ത പബ്ലിഷേഴ്‌സ്
പ്രസിദ്ധീകരിച്ച കേരള സംസ്ഥാന രൂപീകരണം അതിർത്തി തർക്കവും ഭാഷാസമരവും 1945- 1956 എന്ന പുസ്തകത്തിന്റെ രചനയ്ക്കാണ് ജോയി ബാലൻ പുരസ്‌കാരത്തിന് അർഹനായത്.