ആറ്റിങ്ങൽ: നഗരത്തിലെ ബസുകളുടെ മത്സര ഓട്ടം യാത്രക്കാരെ വലയ്ക്കുന്നു.നെടുമങ്ങാട്- കൊല്ലം കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, വെഞ്ഞാറമൂട് റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസ്, വെഞ്ഞാറമൂട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഷട്ടിലുമാണ് ദിവസവും പകൽ 11ന് വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് മുൻപിലും പിറകിലുമായി ഓടുന്നത്. ഇവയുടെ ഷെഡ്യൂൾ ഒരേ സമയത്തിനായതിലാണ് ഇങ്ങനെ വരുന്നതെന്നാണ് അറിയുന്നത്.ഏതെങ്കിലും ഒരു ബസ് നിറുത്തുന്ന സ്റ്റോപ്പിൽ മറ്റു ബസുകൾ നിറുത്താതെ പോകുന്നതിനാൽ ആ സ്ഥലത്തേയ്ക്ക് പോകേണ്ടവർക്ക് ബസിൽ കയറാനാവാത്ത സ്ഥിതിയാണ്. ഇതുകാരണം പലർക്കും സമയത്തിന് സ്ഥലത്ത് എത്താനാവുന്നില്ലെന്ന പരാതിയുമുണ്ട്. ആറ്റിങ്ങൽ വരെ പോകുന്ന യാത്രക്കാർക്ക് പ്രശ്നമില്ല. ഏതെങ്കിലും ബസിൽ കയറിയാൽ മതി. എന്നാൽ കൊല്ലം ഭാഗത്തേയ്ക്ക് പോകുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട്. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഈ ബസ് സ്റ്റോപ്പുകളിൽ നിറുത്തൂ.