k

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരള മിഷൻ, കുടുംബശ്രീ മിഷൻ, ആരോഗ്യവകുപ്പ്, കില, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ 2019 ലെ മധ്യവേനൽ അവധിക്കാലത്ത് പെൻസിൽ എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ അവധിക്കാല മെന്റേർസ് പരിശീലനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സിഡിഎസ് ചെയർ പേഴ്സൺ, മറ്റ് വാർഡ് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ, കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ ആർ.പി മാർ എന്നിവയും ക്യാമ്പിൽ പങ്കെടുത്തു. പരിസര മലിനീകരണത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും പഠിക്കുന്നതിനായി ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സമീപത്തുള്ള വീടുകൾ സന്ദർശിച്ച് സർവേ നടത്തുകയും ചെയ്തു.