girl

ഗുരുഗ്രാം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ മനംനൊന്ത യുവതി ഓഫീസ് കെട്ടിടത്തിന്റ ടെറസിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ജോലി തിരികെ നൽകാം എന്ന് മാനേജ്‍മെന്റ് രേഖാമൂലം ഉറപ്പുനൽകിയതിനുശേഷമാണ് യുവതി താഴെ ഇറങ്ങിയത്.

ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കൺസൾട്ടൻസിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. വ്യക്തമായ കാരണം പറയാതെയാണ് പിരിച്ചുവിട്ടതെന്നാണ് യുവതി പറയുന്നത്. ആത്മഹത്യാഭീഷണിമുഴക്കുന്ന യുവതിയെ അനുനയിപ്പിക്കാൻ ചിലർ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

ഒടുവിൽ മാനേജ്മെന്റ് പ്രതിനിധി എത്തി ജോലി തിരികെത്തരാമെന്നും അച്ചടക്ക നടപടികളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തശേഷമാണ് താഴെയിറങ്ങാൻ കൂട്ടാക്കിയത്.