kpms

ചിറയിൻകീഴ്: കേരള പുലയൻ മഹാസഭ പുതുക്കരി ശാഖാ പൊതുയോഗം കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറി ഉമേഷ് മുരളി രാജ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വിനോദിനി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് മെഡലും മെമെന്റോയും നൽകി അനുമോദിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.യൂണിയൻ ഖജാൻജി ലെനി സുനിൽ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുനിത പുതുക്കരി, ദിനേഷ് പുതുക്കരി,ശാഖാ വൈസ് പ്രസിഡന്റ് സുദർശനൻ പുതുക്കരി, സുനിൽ, അനന്തു, സൗമ്യ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി അതുല്യ സ്വാഗതവും ഖജാൻജി അജിത്ത് നന്ദിയും പറഞ്ഞു.