തിരുവനന്തപുരം: പ്രളയ സെസ് പ്രാബല്യത്തിൽ വരുന്നത് ജൂലായ് ഒന്നിലേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചു. സെസിനു മേൽ നികുതി ഈടാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം.
ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയോടെ യുക്തമായ ക്രമീകരണങ്ങൾ വരുത്തിയ ശേഷമായിരിക്കും സെസ് പിരിവ് ആരംഭിക്കുക. സാവകാശം വേണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിച്ചിരുന്നു. ജൂൺ ഒന്നു മുതൽ ചരക്കുസേവന നികുതിയുടെ അഞ്ച് മുതൽ മുകളിലേക്കുള്ള എല്ലാ സ്ളാബുകളിലെയും സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും വിലയുടെ ഒരു ശതമാനം സെസ് ഏർപ്പെടുത്താനായിരുന്നു തീരുമാനം. നികുതിക്ക് പുറമേയാണ് സെസ് നൽകേണ്ടിവരിക.