തിരുവനന്തപുരം : 36 വർഷത്തെ സേവനത്തിന് ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ച് ചീഫ് മാനേജരായി വിരമിച്ച എസ്.വൈ. സുനിലിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. മൗര്യ രാജധാനിയിൽ നടന്ന ചടങ്ങിൽ എം. മുകേഷ് എം.എൽ.എ സുനിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വ്യവസായി ബിജു രമേശ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, റീജിയണൽ ഹെഡ് രഞ്ജിത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ തോമസ് ജേക്കബ്, എംപ്ലോയീസ് അസോസിയേഷൻ മെമ്പർമാരായ വി.പി വിക്രമൻ നായർ, പ്രശാന്ത് പിള്ള എന്നിവർ പങ്കെടുത്തു