പാരീസ് : മുൻനിര താരങ്ങളായ റാഫേൽ നദാൽ, കെയ് നിഷികോറി, ഗാർബീൻ മുഗുരുസ സിസ് റ്റിപ്പാസ്, കരോളിന പ്ളിസ്കോവ തുടങ്ങിയവർ ഫ്രഞ്ച് ഒാപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തി.
നദാൽ രണ്ടാം റൗണ്ടിൽ ജർമ്മനിയുടെ യാന്നിക്ക് മാദനെ 6-1, 6-2, 6-4 എന്ന സ്കോറിനാണ് കീഴക്കിയത് നിഷികോറി നാല് സെറ്റ് നീണ്ട മത്സരത്തിൽ ഫ്രഞ്ച് താരം ജോവിൽ ഫ്രഡ് സോംഗയെ 4-6, 6-4, 6-4, 6-4ന് തോൽപ്പിച്ചു. സിസ്റ്റിപ്പാസ് 4-6, 6-, 6-3, 7-5ന് സ്പാനിഷ് താരം ഡെല്ലിയേനെ കീഴടക്കി.
ഗാർബീൻ മുഗുരുസ സ്വീഡന്റെ യോഹന്ന ലാർസനെ 6-4, 6-1നാ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്. ഏഴാം സീഡ് സൊളാനെ സ്റ്റീഫൻസ് 6-1, 7-6 (7/3)ന് സോറിബസ് ടോർമോയെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് കടന്നു. രണ്ടാംസീഡ് കരോളിന പ്ളസ് കോവ രണ്ടാം റൗണ്ടിൽ ക്രിസ്റ്റീന കുക്കോവയെ 6-2, 6-2ന് കീഴടക്കി.
അർജന്റീനാ താരം ലോൻഡ്രിയോയോട് തോറ്റ് റിച്ചാർഡ് ഗാസ്ക്വെറ്റ് രണ്ടാംറൗണ്ടിൽ പുറത്തായി. സ്കോർ: 6-2, 3-6, 6-3, 6-4.
പെട്ര മാർട്ടിക്ക് 6-2, 6-1ന് മ്ളാഡനോവിച്ചിനെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് കടന്നു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ദ്വിജ്ശരൺ, ബ്രസീലിന്റെ ഡെമോളിനർ സഖ്യം 6-3, 4-6, 6-2ന് ഫക്സോവിക്സ്-ലിൻഡ്സ്റ്റെൻഡ് സഖ്യത്തെ കീഴടക്കി രണ്ടാം റൗണ്ടിലെത്തി
40-ാം വയസിൽ
കാർലോവിച്ച്
പാരീസ് : കഴിഞ്ഞ 46 വർഷത്തിനിടെ ഫ്രഞ്ച് ഒാപ്പിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി ക്രൊയേഷ്യക്കാരൻ ഇവോകാർലോവിച്ച്. 40 കാരനായ കാർലോവിച്ച് കഴിഞ്ഞദിവസം ആദ്യറൗണ്ടിൽ 37 കാരനായ സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനെ 7-6, 7-5, 6-7, 7-5 നാണ് തോൽപ്പിച്ചത്.
1978 ലെ ആസ്ട്രേലിയൻ ഒാപ്പണിൽ 44-ാം വയസിൽ മത്സരം ജയിച്ച കെൻ റോസ്വാളിന്റെ പേരിലാണ് ഗ്രാൻസ്ളാം ടൂർണമെന്റിലെ ഏറ്റവും പ്രായമേറിയ വിജയത്തിന്റെ റെക്കാഡ്
1992 ൽ ജിമ്മികോണേഴ്സ് 40-ാം വയസിൽ യു.എസ് ഒാപ്പണിൽ വിജയിച്ചിരുന്നു.