nelson

പാറശാല: ഒൻപതുവയസുകാരനു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം വഴുതോട്ടുകോണം എ.കെ.ജി കോളനിയിൽ നെത്സനാണ് (57) അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തനിച്ച് നടന്നുവരുകയായിരുന്ന കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തിയാണ് നഗ്നത പ്രദർശിപ്പിച്ചത്. പേടിച്ചോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പോക്സോ കേസിന് അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

ഫോട്ടോ: അറസ്റ്റിലായ പ്രതി നെത്സൺ