കൊല്ലം: മനോദൗർബല്യവും മറവിരോഗവും മൂലം കിടപ്പിലായ വൃദ്ധയെ കൊലക്കേസ് പ്രതിയായ മകൻ മാനഭംഗപ്പെടുത്തി. അഞ്ചാലുംമൂടിന് സമീപത്താണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. 2014ൽ മദ്ധ്യവയസ്കയെ കൂട്ട ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഈ ക്രൂരത കാട്ടിയത്. പിതാവിന്റെ പരാതിയെ തുടർന്നാണ് ഇയാളെ അഞ്ചാലുംമൂട് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തുമായി ചേർന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജാമ്യത്തിലാണ്. പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കൊലപാത കേസിലെ ജാമ്യം റദ്ദ് ചെയ്യാനും പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.